ഇരിട്ടി: പേരാവൂര്‍ മുരിങ്ങോടി ഡിവൈഎഫ്ഐ ബ്രാഞ്ച് സിക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വിവിധതലങ്ങളില്‍ പ്രതിഷേധം പടരുകയാണ്. പോസ്റ്റ് ഇട്ട അരുണ്‍ പേരാവൂര്‍ നാല് മണിക്കൂറിനു ശേഷം പോസ്റ്റ് പിന്‍വലിച്ചു ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയകളില്‍ അരുണിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ചിലര്‍ അരുണിന് പിന്തുണയുമായി എത്തിയതാണ് വീണ്ടും വിഷയം ചൂടുപിടിക്കാന്‍ ഇടയാക്കിയത്.
അതേസമയം സംഭവമുണ്ടായ ചൊവ്വാഴ്ച രാത്രിതന്നെ പേരാവൂര്‍ ഫെറോനാ പള്ളിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടന്നു. ദൈവ മാതാവിനെ നവ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കുക, െ്രെകസ്തവ സഹിഷ്ണുത ബലഹീനതയല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.
പേരാവൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജില്ലാ സിക്രട്ടറി ജൂബിലി ചാക്കോയുടെ പ്രചരണാര്‍ത്ഥം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐവൈസിസി എന്ന പേജില്‍ ഇട്ട പോസ്റ്റിന് മറുപടിയായിട്ടായിരുന്നു അരുണ്‍ കന്യാമറിയത്തെ അവഹേളിച്ചു കൊണ്ട് തന്റെ പോസ്റ്റ് ഇട്ടത്. സിപിഎം പ്രവര്‍ത്തകര്‍ ഇവിടുത്തെ വീടുകളില്‍ കയറി നടത്തിയ പ്രചാരണങ്ങളുടെ കൂട്ടത്തില്‍ ഇലക്ഷന് കമ്മീഷന് എല്ലാ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കുന്നുണ്ടെന്നും നിങ്ങള്‍ ആരെങ്കിലും മാറി വോട്ടുചെയ്താല്‍ അത് അറിയാന്‍ പറ്റുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ പോസ്റ്റ്. ക്രിസ്തുമത വിശ്വാസികള്‍ ദൈവ മാതാവായി കരുതുന്ന കന്യാമറിയത്തിന്റെ തല മാറ്റി തലസ്ഥാനത്ത് സരിതാ നായരുടെ തല മോര്‍ഫ് ചെയ്തു പിടിപ്പിക്കുകയായിരുന്നു ഡിവൈഎഫ്ഐ നേതാവായ അരുണ്‍. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കാന്‍ അരുണിനോട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോസ്റ്റ് പിന്‍വലിക്കുന്നതിന് പകരം കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റ് കൂടി ഇടുകയായിരുന്നു അരുണ്‍ ചെയ്തത്. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരുണിനെതിരെ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെയാണ് അരുണ്‍ നാല് മണിക്കൂറിന് ശേഷം തന്റെ പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്. അതേസമയം അരുണ്‍ സിപിഎം പ്രവര്‍ത്തകനല്ല എന്ന് പറഞ്ഞു തടിയൂരാനാണ് സിപിഎം ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: