കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തുന്ന സമ്മതിദായകരെ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ പോളിങ് സ്റ്റേഷനില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വോട്ടര്‍ സ്ലിപ്പ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുന്‍പ് വരെ നല്‍കിയിട്ടുള്ള പാസ്ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖകളായി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: