കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക് പിന്തുണ കൊടുക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന തിയ്യമഹാസഭ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിട്ടും കേരളത്തിലെ തിയ്യ സമൂഹത്തിന് ഒരു തരത്തിലുള്ള ആനുകൂല്യവും നല്‍കിയില്ലെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് കൊറ്റിയാല്‍ കൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.പി.ലക്ഷ്മണന്, എം.ഭരതന്, വി.വി.ഉപേന്ദ്രന്, ഒതയോത്ത് രമേശന്, എം,കെ,ഗിരീഷ്, കെ.രത്നാകരന്, എം.മുകുന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. കവടിയാര്‍ പ്രേമരാജന്‍ സ്വാഗതവും ചവറ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: