പാര്‍ട്ടിയ്ക്ക് 1200 അംഗങ്ങള്‍ പഞ്ചായത്തിലുണ്ട്. എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ കക്ഷികളുടെ നിലപാട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണമാകും. ന്യൂന പക്ഷവിഭാഗവും പാര്‍ട്ടിയിലേക്ക് കടന്ന് വന്നിട്ടുണ്ട്. സാഹചര്യം അനുകൂലമായ സ്ഥിതിക്ക് മത്സരിക്കുന്ന ഒമ്പത് വാര്‍ഡിലും വിജയ പ്രതീക്ഷയുണ്ട്
കുമാരമംഗലം: കുമാരമംഗലം പഞ്ചായത്തില്‍ ബിജെപി ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 9 ഇടത്താണ് ബിജെപി മത്സരിക്കുന്നത്. 12-ാം വാര്‍ഡില്‍ ബിജെപി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി എസ്എന്‍ഡിപി അംഗം സുനി ലാലാണ് മത്സരിക്കുന്നത്. പെരുമ്പള്ളിച്ചിറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ഒന്നര പതിറ്റാണ്ടുായി ബിജെപിയാണ് വിജയിക്കുന്നത്. ഈ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.എസ് ബിനുവാണ് മത്സരിക്കുന്നത്. മൂന്നാം വാര്‍ഡില്‍ സിമി സമീര്‍, രണ്ടാം വാര്‍ഡില്‍ സുജാത വിജയന്, മൂന്നാം വാര്‍ഡില്‍ മാധവി, അഞ്ചാം വാര്‍ഡില്‍ ഫ്രാന്‍സി, ഒമ്പതാം വാര്‍ഡില്‍ പി.ആര് രമേശ്, പത്തില്‍ ഉഷ രാജശേഖരന്, പതിനൊന്നില്‍ കെ.ആര് ഗോപാലന് നായര്‍, എന്നിവരാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് ആര് മുരളീധരന് നായരാണ് മത്സരിക്കുന്നത്. പഞ്ചായത്തിലെ ഭരണം പിടിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. പാര്‍ട്ടിയ്ക്ക് 1200 അംഗങ്ങള്‍ പഞ്ചായത്തിലുണ്ട്. എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ കക്ഷിക്ഷികളുടെ നിലപാട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണമാകും. ന്യൂന പക്ഷവിഭാഗവും പാര്‍ട്ടിയിലേക്ക് കടന്ന് വന്നിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട പ്രചാരണ പരിപാടികളിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: