തൊടുപുഴ: തങ്ങള്‍ക്ക് ലഭിക്കുകയില്ല എന്ന് ഉറപ്പുള്ള വോട്ടുകള്‍ ഇടതു വലതു മുന്നണികള്‍ ഒരുമയോടെ വെട്ടിമാറ്റി. തൊടുപുഴയിലെ ഇടവെട്ടി പഞ്ചായത്തിലെ 2-ാം വാര്‍ഡായ തൊണ്ടിക്കുഴയിലാണ് സംഭവം. അടുത്ത നാളുകളില്‍ പോലും വാര്‍ഡില്‍ വാടകയ്ക്ക് ലോഡ്ജില്‍ താമസിക്കാനെത്തിയവരെ പോലും തിരഞ്ഞുപിടിച്ച് വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്തു. 5 വര്‍ഷമായി വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്നവരെ ഈ വിവരം അറിയിക്കുന്നതിനോ വോട്ട് ചേര്‍ക്കുന്നതിനോ ആരും എത്തിയില്ല. ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പായ വോട്ടുകളാണ് ഇടതുമുന്നണിയുടെ മുന്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഇല്ലാതാക്കിയത്.ഈ വാര്‍ഡിലെ 25ലധികം വോട്ടുകളാണ് മനപൂര്‍വ്വം വെട്ടിമാറ്റപ്പെട്ടത്. വാര്‍ഡില്‍ ബിജെപി ശക്തമായ സ്വാധീനമായതോടെ നിരവധി ഓഫറുകളുമായി ആണ് ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടുന്നത്.വര്‍ഷങ്ങളായി വാര്‍ഡില്‍ താമസിക്കുന്നവരെ ജാതിയുടെ പേരില്‍ വേര്‍തിരിച്ച് വോട്ട് ചേര്‍ത്തതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: