വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തില്‍ 15 വാര്‍ഡുകളാണ് ഉള്ളത്. ഇവിടെ 10 ഇടങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. കോളപ്ര, കോഴിപ്പള്ളി, പൂവക്കണ്ടം എന്നീ വാര്‍ഡുകളില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ബിജെപി മുന്നേറുകയാണ്. ഒന്നാം വാര്‍ഡില്‍ അജി മാന്താനത്ത്, മൂന്നാം വാര്‍ഡില്‍ ഭാരതി കൃഷ്ണന്, ആറില്‍ ബിന്ദു സുബി, ഏഴില്‍ പത്മിനി രാജീവ്, എട്ടില്‍ അനീഷ് കെ കെ, ഒമ്പതില്‍ രാജേഷ് കെആര്‍, പത്താം വാര്‍ഡില്‍ പ്രമോദ് എസ്, പതിനൊന്നില്‍ ലനിത രവി, 12ല്‍ ബിജു നാരായണന്, 15ല്‍ വത്സല വിജയന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. പൂമാല ഡിവിഷനില്‍ നിന്ന് ഇന്ദു ബിജു, വെള്ളിയാമറ്റം ഡിവിഷനില്‍ നിന്ന് ഗിരീഷ്കുമാര്‍ എന്നിവരാണ് മത്സരിക്കുന്നത്.സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പ്രചരണം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: