വെള്ളത്തൂവല്‍: കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലെ കൂട്ടുപ്രതി പിടിയില്‍. ആനച്ചാല്‍ ഈട്ടിസിറ്റി സ്വദേശി സുരേഷ് (33) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഈട്ടിസിറ്റി സ്വദേശി എല്‍ദോസ് പിടിയിലായിരുന്നു. പോലീസിനെ കണ്ട സുരേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് എല്‍ദോസ് കൂടെയുണ്ടായിരുന്നത് സുരേഷാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് വെള്ളത്തൂവല്‍ എസ്ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി സുരേഷിനെ പിടികൂടിയത്. 105 ഗ്രാം കഞ്ചാവ് അന്ന് പിടികൂടിയിരുന്നു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കി സുരേഷിനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: