പത്തനംതിട്ട: പ്രവര്‍ത്തകരിലും സ്ഥാനാര്‍ത്ഥികളിലും ആത്മവിശ്വാസവും ആവേശവും ഉണര്‍ത്തി ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥി സംഗമം നടന്നു.
ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ മത്സരിക്കുന്ന ബിജെപിയുടേയും എന്‍ഡിഎയുടേയും സ്ഥാനാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ഉദ്ഘാടനം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. മുസ്ലിം ലീഗീന് മതേതരത്വ പാര്‍ട്ടിയെന്ന സര്‍ട്ടിഫിക്കേറ്റ് നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഹിന്ദു സംഘടനകള്‍ ഒന്നിച്ചുനില്‍ക്കുന്നതിനെ വര്‍ഗ്ഗീയമെന്നും ഫാസിസമെന്നും വിളിച്ചാക്ഷേപിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയേയും എന്‍ഡിഎ സഖ്യത്തേയും സിപിഎമ്മും കോണ്‍ഗ്രസും ഭയന്നുതുടങ്ങിയിരിക്കുന്നു. സമൂഹത്തിലെ അടിത്തട്ടില്‍വരെ വികസനം എത്തിക്കുന്ന നയപരിപാടികളാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ നേതാക്കളായ ആര്‍എസ്പി(ബി) സംസ്ഥാന സെക്രട്ടറി പ്രൊഫ.എ.വി.രാമരാക്ഷന്,കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാരിന്റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വികസന പദ്ധതികളും അവ ജനങ്ങള്‍ക്കെങ്ങനെ ഉപകാരപ്രദമാകും എന്നതിനെപ്പറ്റിയും സംസാരിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, ഇടതുവലതു മുന്നണികളുടെ എന്ഡിഎയ്ക്കെതിരേയുള്ള പ്രചരണ തന്ത്രം തുറന്നുകാട്ടി. സംസ്ഥാനത്ത് എന്‍ഡിഎ സഖ്യം ഒന്നുമല്ലെന്നാണ് ഇരുമുന്നണികളും പ്രചരിപ്പിക്കുന്നത്. ബിജെപി മുന്നണി പ്രസക്തമല്ലെങ്കില്‍ പിന്നെ എന്തിനാണ് സിപിഎമ്മും കോണ്‍ഗ്രസും ഇതിനെ ഭയപ്പെടുന്നത്. ബിജെപി നേതാക്കളേയും സഖ്യത്തോട് സഹകരിക്കുന്ന സാമൂദായിക നേതാക്കളേയും ആവര്‍ത്തിച്ച് വിമര്‍ശിക്കുകയാണ് സിപിഎം. കേരളം ഭരിക്കുന്ന പാര്ട്ടിയ്ക്കുപോലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. എന്നാല്‍ ഇതിനെതിരേ യുഡിഎഫ് നേതൃത്വം പ്രതികരിക്കുന്നില്ല. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് താല്പര്യം ഇല്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. ഇതിന് കാരണം കേരളത്തില്‍ വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും ലീഗും കൈകോര്‍ക്കുന്നതാണ്. മലപ്പുറമടക്കമുള്ള സ്ഥലങ്ങളിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് -സിപിഎം-ലീഗ് സഖ്യത്തെ അദ്ദേഹം തുറന്നുകാട്ടി.
ബിജെപി ജില്ലാപ്രസിഡന്റ് റ്റി.ആര്.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയനിര്‍വാഹകസമിതിയംഗം വി.എന്‍.ഉണ്ണി,സംസ്ഥാനസെക്രട്ടറി ഏ.ജി.ഉണ്ണികൃഷ്ണന്, ജില്ലാഭാരവാഹികളായ വി.എ.സൂരജ്, വി.എസ്.ഹരീഷ്ചന്ദ്രന്‍,പ്രസാദ്എന്ഭാസ്ക്കരന്,കെ.കെ.ശശി,വിജയകുമാര്‍ മണിപ്പുഴ,പി.കെ.ഗോപാലകൃഷ്ണന്,മിനിഹരികുമാര്‍, വി.ജി.മാത്യു,ലോക്ജനശക്തിജില്ലസെക്രട്ടറി അജീഷ്തുടങ്ങിയവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: