ചെറുതോണി: ഭാര്യ പിതാവിനെ ബൈക്കിന് ഇടിച്ചു വീഴ്ത്തി കല്ലിനിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അക്രമാസക്തമായി. സെക്യൂരിറ്റി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഇയാളെ ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് ഇടുക്കി പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് നേരെയും തിരിഞ്ഞ യുവാവിനെ പിന്നീട് എസ്ഐ എസ് ഷൈന്‍ ബലം പ്രയോഗിച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വാഴത്തോപ്പ് കൊക്കരക്കുളം സ്വദേശി കൊച്ചുപറമ്പില്‍ ജിബി മാത്യു (38) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.
കൊക്കരക്കുളത്തെ പുരയിടത്തില്‍ നിന്നും പുല്ലുവെട്ടി വീട്ടിലേയ്ക്ക് പോകുകയായിരുന്ന ഭാര്യ പിതാവ് ഞാറ്റുവീട്ടില്‍ വിജയനെ (62) ബൈക്കിലെത്തിയ ഇയാള്‍ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് കല്ലിന് തലയില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു കടന്നു കളയുകയായിരുന്നു. വിജയനെ ബന്ധുക്കളും നാട്ടുകാരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ജിബി വീണ്ടുമെത്തി അക്രമാസക്തമായത്. കഴിഞ്ഞ വര്‍ഷം വിജയന്റെ വീട് കയറി ഇയാള്‍ ആക്രമിച്ചിരുു
ന്നു. ഇതിന് സാക്ഷി പറയാന്‍ ഭാര്യ പിതാവ് തയ്യാറായതാണ് പ്രകോപനമുണ്ടായത്.
ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ ഇടുക്കി പോലീസില്‍ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: