കട്ടപ്പന: പ്രഥമ മുനിസിപ്പാലിറ്റി സ്ഥാനാര്‍ഥി നിര്ണയവുമാണി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിലെ പടലപിണക്കവും ഗ്രൂപ്പ് പോരും രൂക്ഷമായി. കട്ടപ്പന മണ്ഡലം കമ്മിറ്റി പിളര്‍ന്നു. മാണി ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തനിച്ച് മത്സരിക്കും. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ നലകാത്തതില് പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം പാര്‍ട്ടി വിട്ടത.് തുടര്‍ന്ന് ജോസഫ് വിഭാഗം യോഗം ചേര്‍ന്ന് നിലവിലെ മണ്ഡലം പ്രസിഡന്റ് ടി ജെ ജേക്കബിനെ പുറത്താക്കി മുന്‍ ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റായിരുന്ന പി ടി ഡൊമിനിക്കിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു. മുനിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളായി ചെറിയാന് പി ജോസഫ് നരിയമ്പാറ ഡിവിഷനിലും പാപ്പാപൂമറ്റം വലിയകണ്ടത്തും, മേരി ആന്റണി അമ്പലപ്പാറയിലും, അഡ്വ. ജോഷി മണിമല കട്ടപ്പനയിലും റിബലായി മത്സരിക്കും. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ജില്ലാ പഞ്ചായത്ത് അംഗവും വനിതാ കോണ്‍ഗ്രസ് സംസ്ഥാന നേതാവുമായ മേരി ആന്റണി രംഗത്ത് വന്നിരുന്നു. മണ്ഡലം പ്രസിഡന്റ് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നതെന്നും സീറ്റ് കച്ചവടം നടത്തുകയുമാണെന്നാണ് പറഞ്ഞിരുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാപക ചെയര്‍മാനും മുന്‍ എംഎല്‍എ യുമായ വി.ടി സെബാസ്റ്റ്യന്റെ മകനെ അവഗണിച്ചാണ് കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതെന്നും മേരി ആന്റണി പറഞ്ഞു. നഗര സഭയില്‍ അമ്പലപാറ വാര്‍ഡില്‍ നിന്നും മത്സരിക്കാന്‍ പാര്‍ട്ടി അവശ്യപെട്ടതിന് അനുസരിച്ച് പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ എവിടെ ചിലരെ വിമതരായി നിര്‍ത്താന്‍ ചിലര്‍ ശ്രമ
ിക്കുകയാണ്. പാര്‍ട്ടിയിലെ യുവാക്കളെ ഒന്നടങ്കം വെട്ടിനിരത്തിയാണ് സീറ്റുകള്‍ വീതം വെച്ചത്. ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. മണ്ഡലം പ്രസിഡന്റ് സ്വന്തമായി എടുക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഇതോടെ കട്ടപ്പന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതോടെ മാണി-ജോസഫ് ഗ്രൂപ്പ് പോര് ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: