തിരുവനന്തപുരം: ഒക്ടോബര്‍ 20ന് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കില്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് പങ്കെടുക്കില്ല. എല്ലാ തൊഴിലാളികളും പണിമുടക്കുന്നതായി കെഎസ്ആര്‍ടിസിയിലെ സിഐടിയു സംഘടന വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് സമരത്തിന് ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്കാന് പറ്റാത്ത സ്ഥിതിക്ക് പൊതുജനങ്ങളേയും തൊഴിലാളികളെയും പറ്റിക്കാനാണ് സിഐടിയു സമരം നടത്തുന്നത്. രാഷ്ട്രീയ പ്രേരിതമായി ആഹ്വാനം ചെയ്തിരിക്കുന്ന 20ലെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കുന്നതല്ലായെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: