കുറുപ്പംപടി: തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ രായമംഗലം പഞ്ചായത്തില്‍ ബിജെപി നിര്‍ണ്ണായകശക്തിയാകും. ഇരുപത് വാര്‍ഡുകളുള്ള രായമംഗലത്ത് മികച്ച നേട്ടംകൊയ്യാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം. രണ്ടിലൊഴികെ എല്ലാവാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ള ബിജെപിയുടെ മുന്നേറ്റത്തില്‍ ഇടത്-വലത് മുന്നണികള്‍ വേവലാതിയിലാണ്.
ഒരുകാലത്ത് ഇടതുകോട്ടയായിരുന്ന രായമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ തവണ യുഡിഎഫ് ആണ് ഭരണം നടത്തിവന്നരുന്നത്. അഞ്ച് വര്‍ഷംകൊണ്ട് മൂന്ന് പ്രസിഡന്റുമാരാണ് കോണ്‍ഗ്രസില്‍നിന്നും വന്നുപോയത്. ഇവരില്‍ ആരും ഇത്തവണ മത്സരരംഗത്തില്ല. ഇടത്പക്ഷത്തിന് സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെല്ലാം ബിജെപിക്കാണ് അനുകൂലമായി വന്നിരിക്കുന്നത്.
വാര്‍ഡ് 1-സുവര്‍ണ്ണകുമാരി, 2-ലാലിശശി, 3-ജോതിഷ്മതി കുഞ്ഞമ്മ, 4-സുനിതസന്തോഷ്, 5- ബിജുചെല്ലപ്പന്, , 7-സി.കെ.രവി, 8-ഷീജജയന്, 9-സന്ധ്യ.എം.വി, 10- റെജിന്‍, 12-രേഖശിവന്, 13-ശാരദ.വി.എന്‍, 15-എം.കെ.രാജീവ്, 16-പി.എന്‍.കൃഷ്ണന്, 17-ബി.ഷിബു, 18-സന്തോഷ്കുമാര്‍, 19-രാജീഷ്കൃഷ്ണന്, 20-ആതിര.എം.ആര് എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
ഒന്ന്, നാല്, 17, 18 വാര്‍ഡുകളില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. ഒന്നാം വാര്‍ഡില്‍ കഴിഞ്ഞ തവണ നിസാരവോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി പിന്നിലായത്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാര്‍ട്ടി. 4-ാം വാര്‍ഡില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപിക്ക് ഗുണമാകും. വിശ്വകര്‍മ്മജരില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയ സിപിഎം അവസാന നിമിഷം ഒരുക്രിസ്ത്യാനിയെ സ്ഥാനാര്‍ത്ഥിയാക്കിയതും യുഡിഎഫ് നാളുകളായി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതും ബിജെപിക്ക് തുണയാകും. 18-ാം വാര്‍ഡ് ഉള്‍പ്പെടുന്ന കുരുപ്പപ്പാറ എന്തുവന്നാലും സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസം ബിജെപിയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: