വണ്ടിപ്പെരിയാര്‍: കഞ്ചാവ് കേസിലെ മുഖ്യപ്രതിയെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫിസില് കഴിഞ്ഞ 5 ന് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫോര്‍ട്ട്കൊച്ചി നെല്ലുകടവ് മാങ്ങാചപ്രയ പയ്യനാട്ട് വീട്ടില്‍ ബൈജു(27) വിനെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി.കെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 1.200 കിലോ കഞ്ചാവുമായി കൊച്ചി മട്ടാഞ്ചേരി ജോണ്സണ് എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചെരുവംവീട്ടില് ഷെഫീക്ക് (19) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത്തില്‍ ബൈജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷെഫീക്ക് കഞ്ചാവ് കടത്തിയതെന്നും കഞ്ചാവ് കടത്താന്‍ രണ്ട് പേരും ഗൂഢാലോചന നടത്തിയിതായും തെളിവ് ലഭിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈജുവിനെ പിടികൂടിയത്. പ്രതിയെ തൊടുപുഴ എന്‍ഡി പിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഞ്ചാവ് കടത്തിനായി ബൈജു കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി വിവരമുണ്ട്. കേസില്‍ കഞ്ചാവ് നല്കിയ കമ്പം സ്വദേശിയെക്കുറിച്ചുളള അന്വേഷണം ഊര്ജജിതപ്പെടുത്തിയതായി സുനില്‍രാജ് ജന്മഭൂമിയോട് പറഞ്ഞു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കാമാര് ബി., രവി വി., അനീഷ് റ്റി. എ., ബാബു എം. കെ, സുമേഷ് എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: