കൊല്ലം: താമരയുടെ കരുത്തില്‍ ജനങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ഒരുങ്ങുകയാണ് ബിറ്റി സുധീര്‍. മുഖത്തല ബ്ലോക്കിലേക്ക് തൃക്കോവില്‍വട്ടം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഈ വനിതാ സാന്നിധ്യം. ജനപ്രതിനിധി ജനങ്ങളുടെ വഴിക്കാട്ടിയാകണം എന്നതാണ് ബിറ്റി സുധീര്‍ മുന്നില്‍ വയ്ക്കുന്ന ആശയവും. ബിജെപി പ്രവര്‍ത്തകനായ ഭര്‍ത്താവ് രാമഭദ്രന്റെ പിന്തുണ വോട്ട് ചോദിക്കുന്നതിലും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ബിറ്റിക്ക് കരുത്താകുന്നു. ജനം താമരയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു. വാഗ്ദാനം നല്‍കുന്നില്ല. ജയിച്ചാല്‍ പ്രവര്‍ത്തിച്ച് കാണിക്കും. മാതൃകയാക്കും ഈ ഡിവിഷനെ-ബിറ്റി പറയുന്നു. തൃക്കോവില്‍വട്ടം, വെറ്റിലത്താഴം, ചെന്താപ്പൂര്, തട്ടാര്‍കോണം, ഡീസന്റ്ജംഗ്ഷന്‍, പുതുച്ചിറ എന്നി ആറു വാര്‍ഡുകള്‍ ചേര്‍ന്നതാണ് തൃക്കോവില്‍വട്ടം ഡിവിഷന്. ആദ്യമായാണ് മത്സരരംഗത്ത് എത്തുന്നത്. ജനങ്ങളുടെ മുന്നില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുമ്പോള്‍ അവരില്‍ നിന്ന് ഒരു പാട് പാഠങ്ങള്‍ പഠിക്കുന്നുണ്ടെന്നും ബിറ്റി സൂചിപ്പിച്ചു. കൊല്ലം ബാറിലെ അഭിഭാഷകയും ബിജെപി കുണ്ടറ മണ്ഡലം സെക്രട്ടറി കൂടിയാണ് അഡ്വ. ബിറ്റി സുധീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: