കുമാരമംഗലം: മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഡിഎംഎം സ്പേസ് എന്ന സ്ഥാപനവുമായി സഹകരിച്ച് മൊബൈല്‍ പ്ലാനറ്റോറിയം പ്രദര്‍ശനം നടത്തി. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിയുന്ന ഈ പ്രദര്‍ശനം കുട്ടികളില്‍ അത്ഭുതവും, വിജ്ഞാനവും ഉണര്‍ത്തി. പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്തങ്ങളായ പ്രദര്‍ശനങ്ങളാണ് നടത്തിയത്. 45 കുട്ടികള്‍ക്ക് ഒരേ സമയം കാണാവുന്ന തരത്തിലുള്ള ത്രിമാന ചിത്ര പ്രദര്‍ശനമാണ് നടത്തിയത്.
കെ ജി തലത്തിലുള്ള കുട്ടികള്‍ക്ക് പകലും, രാത്രിയും ഉണ്ടാകുന്നതെങ്ങനെ, പ്ലാനറ്റ് റൈഡ് തുടങ്ങിയ പ്രദര്‍ശനങ്ങളും, രണ്ടാം തരം മുതലുള്ള കുട്ടികള്‍ക്ക് വണ്‍ വേള്‍ഡ്- വണ്‍ സ്കൈ, അഞ്ചാം തരം മുതലുള്ള കുട്ടികള്‍ക്ക് നക്ഷത്ര സമൂഹങ്ങള്‍, തമോഗര്‍ത്തങ്ങള്‍ മുതിര്‍ന്ന ക്ളാസ്സിലെ കുട്ടികള്‍ക്കായി സുനിതാ വില്ല്യംസ് ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററിലെ ദൃശ്യങ്ങള്‍ തുടങ്ങിയ പ്രദര്‍ശനങ്ങളാണ് നടത്തിയത്. തുടര്‍ന്ന് കഴിശശേിഴ ങശിറ എന്ന ശാസ്ത്രസംബന്ധിയായ ഇന്ററാക്ടീവ് ക്ലാസ്സിന്റെ രണ്ടാം വര്‍ഷ പരമ്പരയ്ക്കും അബ്ദുള്‍ കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ തുടക്കം കുറിച്ചു. പ്രമുഖരായ ശാസ്ത്രജ്ഞരുടെ തത്സമയ പ്രഭാഷണങ്ങളും കുട്ടികളുമായി ഓണ്‍ലൈന്‍ സംവാദസംവിധാനവുമുള്ള കഴിശശേിഴങശിറ െഎന്ന ഈ പദ്ധതിയുടെ ആഗോളതലത്തിലുള്ള ഉത്ഘാടനം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വച്ചു കഴിഞ്ഞ വര്‍ഷം മുന്‍ കടഞഛ ചെയര്മാന് ഡോ. മാധവന് നായര്‍ നിര്‍വ്വഹിച്ചിരുന്നു.
ഈ വര്‍ഷത്തെ സ്പെയിസ് വീക്ക് ആഘോഷങ്ങള്‍ 4ാം തീയതി മുതല്‍ 10ാം തീയതി വരെ വിവിധ പരിപാടികളോടെ ഇവിടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളില്‍ കുട്ടികള്‍ തയ്യാറാക്കിയ ബഹിരാകാശ മാതൃകകള്‍, ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍ മുതലായവയുടെ പ്രദര്‍ശനം നടത്തി. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഡിസ്കവറി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സര വിഭാഗത്തിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇവ ദേശീയ തലത്തിലേക്കുള്ള മത്സരത്തിലേക്കും, തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഇടം പിടിക്കും. സ്കൂള്‍ തലത്തില്‍ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള സെമിനാര്‍, വീഡിയോ പ്രദര്‍ശനം, ഡിബേറ്റ്, ഉപന്യാസ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്താനും, ബഹിരാകാശ ശാസ്ത്രത്തില്‍ താത്പര്യം ജനിപ്പിക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നതായി സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്.കെ. ദാസ് മലയാറ്റില്‍, ഡീന്‍ എസ് ബി ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: