മുഹമ്മ: എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് ഡമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ. ഡിഎല്‍പി സംസ്ഥാന പ്രതിനിധി സംഘം ഇന്നലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.
എസ്എന്‍ഡിപി-ബിജെപിയും ചേര്‍ന്നു മൂന്നാം മുന്നണി രൂപീകരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടതോടെ ഇടത് വലത് മുന്നണികള്‍ക്ക് ഹാലിളകി.
തങ്ങളെ എന്നും അധികാരത്തില്‍ എത്തിച്ചിരുന്ന ഈഴവരാദി ധീവര, ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെട്ട് പോകുമെന്ന തിരിച്ചറിവാണ് ഇവരെ വെള്ളാപ്പള്ളിയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.
ഈ വസ്തുത മനസ്സിലാക്കിയാണ് ഡിഎല്‍പി ശക്തമായ പിന്തുണയുമായി എത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. ടി. എസ.് ബാലകൃഷ്ണന് പ്രസിഡന്റ് കെ എം പൂവ് ജനറല്‍ സെക്രട്ടറി, തകഴി രജനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: