കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധീവരര്‍ നില്‍ക്കുന്നിടത്ത് ധീവരരെ പിന്തുണക്കുവാനും ഇല്ലാത്തിടത്ത് ബിജെപിയുമായി സഹകരിക്കുമെന്നും എറണാകുളം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനംചെയ്ത് കേരള ധീവരമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലം പ്രസ്താവിച്ചു. എറണാകുളം ജില്ലാ രക്ഷാധികാരി സി.കെ. രാജപ്പന്, പ്രസിഡന്റ ടി.കെ. രാജന്, വൈസ് പ്രസിഡന്റുമാര്‍ ബി.കെ. ഹര്ഷന്, സി.കെ. സന്തോഷ്, അഡ്വ. ഉണ്ണികൃഷ്ണന്, ജോയിന്റ് സെക്രട്ടറിമാര്‍ സി.കെ. സന്തോഷ്, കെ.ബി. സന്തോഷ്, ട്രഷറര്‍ ക്യാപ്റ്റന്‍ പി.കെ. രമണന്, പി.കെ.നീലാംബരന്‍, സി.ആര്. സന്തോഷ്, പി.ജി. വരദരാജന്, കെ.ബി. പ്രശാന്ത്, കെ.സി. ലോബു എന്നിവരെ ചേര്‍ത്ത് ജില്ലാ കമ്മറ്റി വിപുലീകരിച്ചു. യോഗത്തില്‍ സംഘടനാ പ്രസിഡന്റ് സ്വാമി ഗോരഖ്നാഥ്, കെ.കെ. വാമലോചനന്‍, ജനാര്ദ്ദനന് മത്തകുളം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: