തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി ശക്തമായി മത്സര രംഗത്തിറങ്ങിയതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. 20 വാര്‍ഡുകളിലാണ് ബിജെപി മത്സരിക്കന്നത്. മൂന്ന്, മുപ്പത്തിയൊന്ന് വാര്‍ഡുകളില്‍ എസ്എന്‍ഡിപി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.നഗരസഭയുടെ ഇരുപത് വാര്‍ഡുകളില്‍ ബിജെപിയോടാണ് യുഡിഎഫും എല്‍ഡിഎഫും ഏറ്റുമട്ടുന്നത്. വാര്‍ഡ് ഒന്നില്‍ ശ്രീരാജ് പി.ഇ, മൂന്നില്‍ ഗീത ശിവന്, നാലില്‍ ജിഷ ബിനു, അഞ്ചില്‍ വിജയകുമാര്‍, ആറില്‍ ഗോപാലകൃഷ്ണ്, എട്ടില്‍ കെ.പി രാജേന്ദ്രന്, ഒമ്പതില്‍ ലിസി കൃഷ്ണന്‍കുട്ടി, പതിനൊന്നില്‍ ഉഷ സോമന്, ഇരുപതില്‍ റ്റി.എസ് രാജന്, 21ല്‍ സിജിമോന്, 22 വിജയകുമാരി, 23 രേണുക രാജശേഖരന്, 24 അരുണിമ ധനേഷ്, 25 സുബ്രഹ്മണ്യന് പിള്ള, 29 ഉണ്ണിക്കൃഷ്ണന്,
30 നീതു വിജയന്,31 അനൂപ്, 32 അജികുമാര്‍, 33 ബിന്ദു പത്മകുമാര്‍, 35 ബാബു പരമേശ്വരന്. ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വതന്ത്രന്മാരെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാരാംകുന്ന്, കാഞ്ഞിരമറ്റം, മുനിസിപ്പല്‍ ഓഫീസ്, മണക്കാട് എന്നിടങ്ങളില്‍ ബിജെപി ജയിച്ച വാര്‍ഡുകളാണ്. അമ്പലം വാര്‍ഡ്, വെങ്ങല്ലൂര്‍, വടക്കുംമുറി, ഒമ്പതാം വാര്‍ഡ്, മുതലിയാര്‍മഠം, ന്യൂമാന്‍ കോളേജ്, എന്നീ വാര്‍ഡുകളില്‍ രണ്ടാമത് എത്തിയത്. ഈ മണ്ഡലങ്ങള്‍ ഇത്തവണ ബിജെപിക്കൊപ്പമാകുമെന്നാണ് പാര്‍ട്ടിയുടെ നിരീക്ഷണം. തൊടുപുഴ നഗരസഭ പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ഇതിനായി ഒരു വര്‍ഷം മുന്‍പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നഗരസഭയില്‍ പാര്‍ട്ടിക്ക് 4000 മെമ്പര്‍ഷിപ്പുണ്ട്. കെപിഎംഎസ്, വിശ്വകര്‍മ്മസഭ എന്നിവയുടെ സമീപനവും ബിജെപിക്ക് ഗുണമാകും. വീട് കയറിയുള്ള പ്രവര്‍ത്തനത്തിന്റെ തിരത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും യുഡിഎഫില്‍ അടി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: