തൊടുപുഴ: നിരവധി കേസുകളിലെ പ്രതിയായ ബൈക്ക് മോഷ്ടാവ് പിടിയില്‍. കല്ലൂര്‍ക്കാട് കിളിവള്ളിക്കല്‍ ആഷിന് കെ ഷാജി(22)യാണ് പിടിയിലായത്. കഴിഞ്ഞമാസം 21 നാണ് കല്ലൂര്‍ക്കാട് വടക്കേകരയില്‍ സുധീഷിന്റെ ബൈക്ക് മോഷണം പോകുന്നത്. തൊടുപുഴ നഗരസഭ ബസ് സ്റ്റാന്റില്‍ നിന്നുമാണ് പ്രതി ബൈക്ക് മോഷ്ടിച്ച് കടത്തിയത്. കഴിഞ്ഞദിവസം നഗരത്തില്‍ ബൈക്കുമായെത്തിയ പ്രതിയെ ഡിവൈഎസ്പിയുടെ ഷഡോ പോലീസും തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ വി. വിനോദ്കുമാറും ഉള്‍പ്പെട്ട പോലീസ് സംഘമാണ് പിടികൂടിയത്. റബ്ബര്‍ ഷീറ്റ് മോഷണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയാണ് ഈ ഇരുപത്തിരണ്ടുകാരന്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ശാസ്താപാറയിലെ വീടാക്രമണ കേസിലും പ്രതിയാണ് ആഷിന്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: