തൊടുപുഴ: തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫ്ളക്സ്ബോര്‍ഡുകളും അനൗണ്സ്മെന്്റ് വാഹനങ്ങളും ഒഴിവാക്കി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ നടന്ന സര്വ്വകഷിയോഗത്തിലാണ് മറ്റ് പഞ്ചായത്തുകള്‍ക്കും മാതൃകയാകുന്നതരത്തിലുള്ള പഞ്ചായത്തിന്റെ പ്രവര്‍ത്തനം. ഫ്ളക്സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് ദൂഷ്യമാണെന്നും അനൗണ്‍സ്മെന്റ് വന്‍തോതില്‍ ശബ്ദമലിനീകരണമാണന്നുമുള്ള തിരിച്ചറിവാണ് ഇവ രണ്ടും ഒഴിവാക്കാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. ചെറിയതോതിലുള്ള എതിര്‍പ്പുകള്‍ നിലവിലുണ്ടെങ്കിലും എല്ലാകഷികളും ഇവ രണ്ടും ഒഴിവാക്കിയാണ് പ്രചരണരംഗത്തിറങ്ങിയിരിക്കുന്നത്. വീടികയറിയും പോസ്റ്ററുകള്‍ ഒട്ടിച്ചുമാണ് ഇവിടെ പ്രചരണം കൊഴുക്കുന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയായ ഇത്തരം തീരുമാനങ്ങള്‍ മറ്റുള്ളവരും പകര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: