മുഹമ്മ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സനും എട്ടാം വാര്‍ഡ് അംഗവുമായ ആശാഉല്ലാസിനെ സിപിഐയില്‍ നിന്നും പുറത്താക്കി.
കഴിഞ്ഞ ദിവസം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ ഇവര്‍ക്ക് സ്വര്‍ണമാല ഉപഹാരമായി നല്‍കിയിരുന്നു. തൊഴിലാളികള്‍ പിരിവെടുത്ത പണമുപയോഗിച്ച് വാങ്ങിയ സ്വര്‍ണമാല സ്വീകരിക്കുന്നതിനെ പാര്‍ട്ടി നേതൃത്വം രണ്ടുതവണ വിലക്കിയിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് മാല സ്വീകരിച്ചതാണ് ഇവരെ പുറത്താക്കിയതെന്നാണ് സിപിഐ നേതൃത്വം പറയുന്നത്.
എട്ടാം വാര്‍ഡിലെ സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി വി.പി. ഉണ്ണികൃഷ്ണനതിരെ സ്വതന്ത്രയായി മല്‍സരിക്കാന്‍ ആശാഉല്ലാസ് നാമനിര്‍ദേശ പത്രിക നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: