നാദാപുരം: തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കേ മേഖലയില്‍ കരുതികൂട്ടി കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ലീഗും , എസ്ഡിപിഐയും വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതായി സൂചന. നാദാപുരം സംഘര്‍ഷത്തെ തുടര്‍ന്നു മാസങ്ങളോളം അശാന്തിയിലായിരുന്ന ഈ മേഖല. ഇപ്പോള്‍ പൂര്ണ്ണസമാധാന അന്തരീക്ഷം കൈവന്ന നാദാപുരത്തും പരിസരപ്രദേശങ്ങളിലും വീണ്ടും സംഘര്‍ഷഭൂമിയാക്കാനുള്ള മുസ്ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും ശ്രമത്തിന്റെ ഭാഗമായാണ് തെരുവപറമ്പില് കഴിഞ്ഞ കണ്ടത്തിയ വന്‍ ആയുധശേഖരമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്കാണ് ലീഗി ന്റെയും എസ്ഡിപിഐ കേന്ദ്രമായ കല്ലാച്ചി തെരുവമ്പറമ്പ് പുരാറത്താഴെ സ്രാമ്പിക്ക് സമീപത്തെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടുപറമ്പിന് സമീപം
മൂര്‍ച്ച ഏറിയ ചെറുതും വലുതുമായ പതിനഞ്ച് പുതിയ വാളുകള്‍ കണ്ടത്തിയത്. മുന്‍ കാലങ്ങളില്‍ ഈ മേഖലകളില്‍ പോലീസ് പരിശോധന നടത്താറുണ്ടങ്കിലും പിന്നീട് പരിശോധന പേരിന് മാത്രമായി ചുരുങ്ങിയത് ഇത്തരം ക്രിമിനല്‍ സംഘത്തിന് തുണയായി. ഈ പ്രദേശങ്ങളില്‍ നിന്ന് പൈപ്പ് ബോബുകളും ,നിരവധി സ്റ്റീല്‍ ബോംബുകളും മാരകായുധങ്ങളും പോലീസ്സ് കണ്ടെത്തിയിരുന്നെങ്കിലും ഇതിന്റെ ഉറവിടം തേടാനോ, പ്രതികളേ കണ്ടെത്താണോ കഴിയാത്തതും പോലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നു. ഇവിടെ കണ്ടെത്തിയ ആയുധങ്ങള്‍ കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചതാണന്നും ഇവ യന്ത്രവല്‍കൃത നിര്‍മ്മാണമാണെന്നും പോലീസിന് സംശയം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: