തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കെട്ടിട നികുതി കുടിശിക മാത്രം 350ഓളം കോടി രൂപ വരും. നികുതി വരുമാനത്തില്‍ വര്‍ദ്ധന അവകാശപ്പെടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക്. ആകെ അടയ്ക്കേണ്ട നികുതി കുടിശികയിനത്തില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയവരാണ് ഏറെയും. മൂന്നു കൊല്ലം തുടര്‍ച്ചയായി നികുതി പിരിക്കാതിരുന്നാല്‍ ആ തുക ലാപ്സാകുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഈ അലംഭാവം. കോര്‍പ്പറേഷന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് വിനിയോഗിക്കാന്‍ ഈ നികുതി കുടിശിക മാത്രം മതിയാകും.
ഫോര്‍ട്ട്, ആറ്റിപ്ര, ഉള്ളൂര്‍, കടകംപള്ളി, തിരുവല്ലം, നേമം, വിഴിഞ്ഞം, കഴക്കൂട്ടം, ശ്രീകാര്യം, കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ് തുടങ്ങിയ സോണല്‍ ഓഫീസുകളില്‍നിന്ന് റവന്യൂ ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ വ്യക്തമായത്. സെക്രട്ടേറിയറ്റ്, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, തൈക്കാട് ആശുപത്രി തുടങ്ങി നഗരസഭാ പരിധിയിലുള്ള ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിടനികുതിമാത്രം 11.35 കോടിയിലധികം വരും. നികുതിസംബന്ധമായ കേസുകള്‍ നിലവിലുള്ളതും ഉടമസ്ഥാവകാശ തര്‍ക്കം കാരണം നികുതി ഒടുക്കാത്തതുമായ തുക ഈ കണക്കില്‍പ്പെടുന്നില്ല. 25,000 രൂപയില്‍ താഴെ വാര്‍ഷികനികുതി കുടിശികവരുത്തിയതും ഈ തുകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് നഗരസഭയുടെ ഏറ്റവും വലിയ അനാസ്ഥയ്ക്ക് ഉദാഹരണമാണ്.
കോടിക്കണക്കിന് രൂപ ആസ്തിയുള്ളവരില്നിന്ന നികുതി പരിച്ചെടുക്കാന്‍ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ കുറഞ്ഞ നികുതി അടയ്ക്കേണ്ടവരില്‍ നിന്ന് കൃത്യമായി ഈടാക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: