ഇരിട്ടി: പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേക്കുമുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുഴുവന്‍ പൂര്‍ത്തിയായി. പ്രഖ്യാപനം ഇന്ന് രാവിലെയോടെ നടക്കും. അതേസമയം എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും പ്രഖ്യാപനവും നടന്നു. എന്നാല്‍ പട്ടികാ സമര്‍പ്പണത്തിന്റെ അവസാന നാളുകളിലും യു ഡി എഫിലെ തമ്മിലടി തുടരുകയാണ്.
സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ യുഡിഎഫില്‍ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി യോഗം പോലും ചേരിപ്പോര്മൂലം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ചെയര്മാന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തട്ടിയാണ് പ്രശ്നം ഉടലെടുത്തത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സിക്രട്ടറി ചന്ദ്രന് തില്ലങ്കേരി മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.ജനാര്‍ദ്ദനനും സ്ഥാനാര്ടി പട്ടികയില്‍ ഇടം തേടിയിട്ടുണ്ട്. ഇവര്‍ രണ്ടുപേറം തമ്മിലുള്ള കിടമത്സരവും ഇത് സംബധിച്ചുള്ള ഗ്രൂപ്പ് പോരും മുറുകി വരുന്നതായാണ് അറിയുന്നത്.
അതേസമയം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുതലെടുത്ത് തങ്ങള്‍ക്കു 12സീറ്റ് വേണമെന്ന ലീഗിന്റെ ഉറച്ച നിലപ്പാടും യുഡിഎഫ് ചര്‍ച്ചകള്‍ക്ക് കീറാമുട്ടി യായിരിക്കയാണ്. നഗരസ‘യിലെ 33വാര്‍ഡുകളില്‍ 18 വാര്‍ഡുകളില്‍ യുഡി എഫിന് വിജയ സാദ്ധ്യതയുണ്ടെന്നാണ് അനുമാനം. ഇതില്‍ 12സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം ചര്‍ച്ചകള്‍ വഴിമുട്ടിച്ചതോടെ തിങ്കളാഴ്ച രാത്രി വൈകിയും കണ്ണൂരില്‍ ജില്ലാ നേതൃത്വത്തിന്റെ സാനിധ്യത്തില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും മുന്നോട്ടു പോവാനാവാതെ പരുങ്ങലിലാണ് ഇതോടെ യുഡിഎഫ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: