എം.ഡി.ബാബുരഞ്ജിത്ത്
കരുനാഗപ്പള്ളി: മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വളര്‍ച്ചയെയും മുന്നേറ്റത്തിനെയും ഭയന്നാണ് ഇരുമുന്നണികളുടെയും പ്രവര്‍ത്തനം.
ഭരണം നടത്തിയിരുന്ന പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും മുന്നണി പ്രതിനിധികള്‍ ധാരണയിലെത്തി നടത്തിയ അഴിമതികള്‍ ജനം മനസിലാക്കിയതും കേരളത്തില്‍ നടക്കുന്ന പ്രീണന രാഷ്ട്രീയം വന്‍ആപത്ത് സൃഷ്ടിക്കുമെന്നും അഭിപ്രായമെത്തിയതോടെ ഇക്കുറി ജനം മാറി ചിന്തിക്കുകയാണ്. മണ്ഡലത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതല്‍ നടത്തുന്ന പ്രചരണപരിപാടികളും അടിത്തട്ടിലുള്ള പ്രവര്‍ത്തനവും ഇടത്-വലത് മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ ആദ്യമായാണ് ബിജപി ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അതിനാല്‍ ജനങ്ങളും സന്തോഷത്തിലാണ്.
ഓച്ചിറ, ആലപ്പാട്, കുലശേഖരപുരം, ക്ലാപ്പന, തഴവ, തൊടിയൂര്‍, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ യാതൊരു വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല എന്ന പരമമായ സത്യം ജനങ്ങളുടെ മുന്നില്‍ എടുത്തുകാട്ടുന്നതില്‍ ബിജെപി വിജയിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ അന്ന് ബിജെപി നടത്തിയ ശക്തമായ സമരങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനം ചര്‍ച്ച ചെയ്യുന്നുണ്ട്.
പ്രദേശങ്ങളില്‍ നൂറുകണക്കിന് പേരാണ് ഇടത്-വലത് മുന്നണികളെ ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തിയത്. എസ്എന്‍ഡിപിയും കെപിഎംഎസും ബിജെപിക്ക് അനുകൂലമായ നിലപാടാണ് വാര്‍ഡുകളില്‍ സ്വീകരിച്ചിരിക്കുന്നത്. ബൂത്ത്തല കമ്മിറ്റികളും കണ്‍വെന്‍ഷനുകള്‍ നടത്തി പ്രവര്‍ത്തകരെ ടീം വര്‍ക്കിലേക്ക് ഇറക്കാന്‍ സാധിച്ചത് പല വാര്‍ഡുകളിലും ബിജെപിക്ക് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചവരെ ഭയപ്പെടുത്തി പിന്‍വലിപ്പിക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: