ശ്രീകൃഷ്ണപുരം: സ്വന്തം സ്ഥിതി എന്താണെന്ന് അറിയാത്തതാണ് നാം ഇന്നനുഭവിക്കുന്ന അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ശരവണമഠാധിപതി ശരവണ ബാബാജിയുടെ 36-ാമത് ജന്മദിനാഘോഷവും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യജിക്കാനുള്ളത് ആഗ്രഹിക്കുന്നു ആഗ്രഹങ്ങള്‍ ത്യജിക്കുന്നു. നന്മസ്വീകരിക്കുമ്പോള് ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും ആത്മീയ കേന്ദ്രങ്ങളും സമൂഹത്തിന് വഴികാട്ടിയാകുന്നു. അശരണര്‍ക്കും നിരാലംഭകര്ക്കും ബാബാജിയും മഠവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അനിര്‍വചനീയമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ടി.എസ്.മായാദാസ് അധ്യക്ഷതവഹിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ വി.ടി.രമ, ശരവണഭവ മഠം ട്രസ്റ്റി അംഗം ശ്രീധരന് സ്വാമി , രാമനാഥ് നാരായണസ്വാമി, വില്ലേജ് ഓഫീസര്‍ സി.നിഷാന്ത്,ബാബാജിയുടെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുമ്മനം രാജശേഖരന്, വി.ടി.രമ എന്നിവര്‍ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: