നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കര നഗരസഭയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. രണ്ടു സീറ്റ് ഘടക ക്ഷികള്‍ക്ക് നല്‍കും. മുസ്ലീം ലീഗിന് ഒരു സീറ്റും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റും നല്കി, ആകെ നാല്പത്തി നാല് സീറ്റുകളുള്ള നഗരസഭയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തിറക്കും. പാര്‍ട്ടിയില്‍ നിന്നും സസ്പെന്റു ചെയ്ത നഗരസഭചെയര്‍മാന്‍ എസ്.എസ്. ജയകുമാറിന് സീറ്റു നല്കാന് തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് കെ. ആന്‍സലന്‍ ഏര്യാ സെക്രട്ടറി ആയതിനാല്‍ മത്സര രംഗത്തില്ല. നഗരസഭ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് ഇക്കുറിക്കുവനിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: