പട്ട : ശംഖുമുഖം ആറാട്ടുകടവില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ച ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് അനന്തപത്മനാഭന്റെ ആറാട്ടുകടവിനെ അവഗണിച്ചുകൊണ്ട് ഐഎസ്ഒ അംഗങ്ങള്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമം നടത്തിയത്. ശംഖുമുഖത്ത് ബീഫ് ഫെസ്റ്റ് നടത്താന്‍ വലിയതുറ പോലീസില്‍ ഐഎസ്ഒ അംഗങ്ങള്‍ അനുമതി തേടിയിരുന്നു. ഇവരുടെ ആവശ്യം പോലീസ് നിരാകരിച്ചതാണ് ശംഖുമൂഖം തീരത്ത് ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയ ശംഖുമുഖം എസ്ഐ ധനപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫെസ്റ്റ് നടത്താന്‍ പാടില്ലെന്ന് ഐഎസ്ഒ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കി. പോലീസിന്റെ നിര്‍ദ്ദേശങ്ങളെ വകവയ്ക്കാതെ ബീഫ് കറി വിതരണം നടത്താന്‍ ഇവര്‍ ശ്രമിക്കുകയായിരുന്നു. ഐഎസ്ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെ അക്രമാസക്തരാവുകയായിരുന്നു. അക്രമം നടത്തിയവരെ പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. റോഡില്‍ ഇരുന്ന് ബീഫ് കഴിക്കാനുള്ള ഇവരുടെ ശ്രമവും പോലീസ് തടഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.പി. വെങ്കിടേഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എസി റെഡി ജേക്കബ്, ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദ്ദ് തുടങ്ങിയവര്‍ സ്ഥലത്തിയതോടെയാണ് ഉപരോധത്തിന് അനുരഞ്ജനമുണ്ടായത്. നെടുമങ്ങാട് സ്വദേശികളായ അതുല്‍, സുനില്‍ തുടങ്ങിയ 150ഓളം പേര്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: