കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കെ.പി. ശര്‍മ്മ ഒലി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കൊയ്രാളയെയാണ് ശര്‍മ്മ പരാജയപ്പെടുത്തിയത്. പുതിയ ഭരണഘടന നിലവില്‍ വന്നശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎന്‍-യുഎംഎല്‍ ചെയര്മാന് കെ.പി. ശര്‍മ്മക്ക് 338 വോട്ടും കൊയ്രാളക്ക് 249 വോട്ടുമാണ് ലഭിച്ചത്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ 299 വോട്ട് ലഭിക്കണം. 587 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.പാര്‍ലമെന്റംഗങ്ങളെ നിഷ്പക്ഷത പാലിക്കാന്‍ അനുവദിച്ചിരുന്നില്ല. ശര്‍മ്മയെ യുസിപിഎന്‍ മാവോയിസ്റ്റ്, രാഷ്ട്രീയ പ്രജതന്ത്ര പാര്‍ട്ടി നേപ്പാള്‍, മറ്റ് ചെറുപാര്‍ട്ടികളും പിന്താങ്ങിയിരുന്നു. 2014ല്‍ സിപിഎന്‍-യുഎംഎല്‍ പിന്തുണയോയെയാണ് കൊയ്രാള പ്രധാനമന്ത്രിയായത്.
കഴിഞ്ഞവര്‍ഷമാണ് 63കാരനായ ഒലിയെ സിപിഎന്‍-യുഎംഎല്‍ തലവനായി തെരഞ്ഞെടുക്കുന്നത്. അതിന് മുമ്പ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. 2006ല്‍ ഗിരിജാ പ്രസാദ് കൊയ്രാളയുടെ ഇടക്കാല മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി പ്രവര്‍ത്തിച്ചു. 1994ല്‍ യുഎംഎല്‍ ചെയര്മാന് മന്മോഹന് അധികാരിയുടെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചു. 1991,1994,1999 വര്‍ഷങ്ങളില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1966ലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് ഒലിയെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: