തലശ്ശേരി: ആള്‍ത്താമസമില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടയില്‍ ടെറസില്‍ കാണപ്പെട്ട സ്ഫോടന വസ്തു വീട്ടുടമ താഴേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ പ്രദേശം നടുങ്ങി. പുന്നോല്‍ കുറിച്ചി മൈദക്കമ്പനിക്കടുത്ത് ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സ്ഥലത്തെ വാസുദേവം വീട്ടില്‍ രാജേഷിന്റെ പഴയ ഇരുനില വീടിന്റെ ടെറസ്സില്‍ നിന്നും വലിച്ചെറിഞ്ഞ രണ്ട് സ്ഫോടക വസ്തുക്കളില്‍ ഒന്നാണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. ഇത് സ്റ്റീല്‍ ബോംബാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന പൊട്ടാത്ത ബോംബ് ന്യൂമാഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ച് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: