സ്വന്തം ലേഖകന്‍
തലശ്ശേരി: ബാലി സുഗ്രീവ യുദ്ധത്തെ ആസ്പദമാക്കി ഉത്സവം നടന്നുവരുന്ന ഉത്തര കേരളത്തിലെ പ്രശസ്തമായ അണ്ടല്ലൂര്‍ കാവ് സ്ഥിതി ചെയ്യുന്ന ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. കണ്ണൂര്‍ കോര്‍പറേഷന്റെയും തലശ്ശേരി മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തിയായി നിലകൊള്ളുന്ന ഈ പഞ്ചായത്തില്‍ നിലവില്‍ 10 സീറ്റുകളുമായി എല്‍ഡിഎഫ് ആണ് ഭരണം കയ്യാളുന്നത്. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് ദ്വീപ് പോലെയുള്ള ഈ പഞ്ചായത്തില്‍ ആകെ 18 വാര്‍ഡുകളാണുള്ളത്. ഇതില്‍ ആറ് വാര്‍ഡില്‍ കോണ്‍ഗ്രസ്സും 2 വാര്‍ഡില്‍ മുസ്ലീം ലീഗുമാണ് ജയിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസ്സാര വോട്ടുകള്‍ക്കാണ് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് അര ഡസനോളം സീറ്റുകള്‍ നഷ്ടപ്പെട്ടത്. ഇത്തവണ അത്തരം വാര്‍ഡുകളില്‍ സജീവ ശ്രദ്ധ ചെലുത്തി പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് ബിജെപി അണിയറയില്‍ നടത്തിവരുന്നത്. നേരത്തെ സാമിക്കുന്ന് വാര്‍ഡില്‍ സ്വതന്ത്ര്യയായി ബിജെപിയുടെ വനിത(കസ്തൂരി) തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഇവിടെ നിസ്സാര വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ സാമിക്കുന്നിലും പാലയാട്ടും നരിവയലിലും മറ്റം ശക്തമായ പ്രവര്‍ത്തനവും പ്രചരണവും ചിട്ടയോടെ നടന്നുവരുന്നുണ്ട്. ബിജെപി നേതാക്കളുടെ സാന്നിധ്യനും ധര്‍മ്മടം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: