ചെറുപുഴ: സീറ്റ് വിഭജന ചര്‍ച്ചയില്‍ ലീഗിന് സീറ്റില്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയ തോടെ ചെറുപുഴ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുക യുഡിഎഫിന് കഠിന പരീക്ഷണമാകും. മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ അഞ്ചിടങ്ങളില്‍ തനിച്ച് മത്സരിക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. സീറ്റ് വിഭജന ചര്‍ച്ചയില്‍ ലീഗ് പങ്കെടുത്തെങ്കിലും ലീഗിനെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാടാണ് ലീഗിന് യുഡിഎഫിന് പുറത്തേക്ക് വഴിതുറന്നത്. ലീഗിന് ജയസാധ്യതയുണ്ടായിരുന്ന പുളിങ്ങോത്ത് നാളുകളായി കോണ്‍ഗ്രസ്സ്-ലീഗ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതാണ് ലീഗിന് വിനയായത്. സീറ്റില്ലാതായതോടെ പുളിങ്ങോം, തട്ടുമ്മല്‍, കൊല്ലാട, ചെറുപുഴ, പ്രാപ്പൊയില്‍ എന്നിവിടങ്ങളില്‍ മത്സരിക്കാനാണ് ലീഗ് തീരുമാനം. കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ വനിതയെ മത്സരിപ്പിക്കാനിരിക്കുന്ന സീറ്റാണ് കൊല്ലാടയിലേത്. ഇവിടെ ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് ലീഗിന്റെ നീക്കം. ചെറുപുഴ, പ്രാപ്പൊയില്‍ വാര്‍ഡുകളില്‍ ബിജെപിയും കരുത്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഇരുമുന്നണികള്‍ക്കും ശക്തമായ മത്സരം നേരിടേണ്ടിവരുമെന്നാണ് ആദ്യഘട്ട ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: