വെഞ്ഞാറമൂട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ നാമ നിര്‍ദ്ദേശിക പത്രിക സമര്‍പ്പണത്തില്‍ മാണിക്കല്‍ പഞ്ചായത്തിലെ ആദ്യപത്രിക ബിജെപിയുടേത്. സിപിഎമ്മിലും കോണ്‍ഗ്രസ്സിലും സീറ്റിനായി അടിപിടികൂടുമ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിച്ച് ബിജെപി പത്രിക സമര്‍പ്പണം ആരംഭിച്ചത്.മാണിക്കല്‍ പഞ്ചായത്തില്‍ ചിറത്തലയ്ക്കല്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ബേബി ശാലിനി വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പില്‍ ആദ്യ പത്രിക നല്കി. ഇടത്തറ വാര്‍ഡില്‍ നിന്ന് ബിന്ദു, തലയല്‍ വാര്‍ഡിലെ പി.മോഹന്‍ദാസ്, വെമ്പായത്ത് നിന്ന് സജികുമാര്‍, കട്ടയ്ക്കാല്‍ വാര്‍ഡിലേക്ക് സിന്ധു, കൊപ്പം വാര്‍ഡില്‍ അജയകുമാര്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം സംയോജക് കോലിയക്കോട് മോഹനന്, താലൂക്ക് സംയോജക് മദപുരം മോഹനന്, പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ്കുതിരകുളം സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി മുരളീകൃഷ്ണ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികളോടൊപ്പം പത്രികസമര്‍പ്പണത്തിനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: