കിളിമാനൂര്‍: മടവൂരില്‍ എല്‍ഡിഎഫ് മുന്നണി വിട്ട് ഒറ്റ്യ്ക്ക് മത്സരിക്കാനൊരുങ്ങി സിപിഐ. ജമാ അത്ത് ഇസ്ലാമി പിന്തുണയില്‍ മത്സരിക്കുന്ന സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്ന് സിപിഐ.
13 വാര്‍ഡുകളിലും സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ച് കഴിഞ്ഞ ദിവസം നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ നിന്ന് സിപിഐ ഇറങ്ങിപ്പോവുകയായിരുന്നു.
സിപിഐയുടെ സ്ഥിരം വാര്‍ഡായ ഞാറയില്‍ക്കോണം ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്കാന് തീരുമാനിച്ചതോടെയാണ് സിപിഐ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ജമാ അത്ത് ഇസ്ലാമിയെക്കൂടാതെ ബിഎസ്പിയുമായും സിപിഎം ധാരണയില്‍ എത്തിയി
ട്ടുണ്ട്.
മുസ്ലീം വോട്ടുകളില്‍ കണ്ണുനട്ടാണ് സിപിഎം ജമാ അത്ത് ഇസ്ലാമിയുമായി കൂട്ടുകെട്ടിന് ഒരുങ്ങിയിരിക്കുന്നത്.
സിപിഎം കിളിമാനൂര്‍ ഏര്യാ സെക്രട്ടറി മടവൂര്‍ അനിലിന്റെ സ്വന്തം തട്ടകത്തിലെ അവിശുദ്ധ കൂട്ടുകെട്ടും അഭിപ്രായ ഭിന്നതയും സാധാരാണ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലാതെ മത്സരത്തിന് ഒരുങ്ങുകയാണ് സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: