ബാലരാമപുരം: ശ്രീ സത്യസായി ബാബയുടെ തൊണ്ണൂറാം ജന്മദിനമായ നവംബര്‍ 23ന് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്ററ് കേരള തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ വച്ച് സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. സമൂഹ വിവാഹത്തിലേക്കായി എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. രക്ഷകര്‍ത്താക്കള്‍ വിവാഹം നിശ്ചയിച്ചശേഷം സാമ്പത്തിക പ്രയാസം കാരണം വിവാഹം നടത്തുവാന്‍ കഴിയാത്തവരെയാണ് ഇതിനായി പരിഗണിക്കുന്നത്. വധൂവരന്മാരുടെ ഫോട്ടോയും വിശദവിവരങ്ങളുമുള്ള അപേക്ഷയോടൊപ്പം അവിവാഹിതരാണെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കത്തും ഉള്‍പ്പെടുത്തണം. 2015 ഒക്ടോബര്‍ 30ന് മുമ്പായി അപേക്ഷകള്‍ താഴെ കാണുന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കണം. കഴിഞ്ഞ 15 വര്‍ഷമായി നടത്തിവരുന്ന സമൂഹ വിവാഹത്തില്‍ ഇതുവരെ നൂറ്റിമുപ്പതോളം വിവാഹങ്ങള്‍ നടത്തിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0471 2721422, 2115161. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്ററ് കേരള ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: