തൊടുപുഴ: തൊടുപുഴ നഗരസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിലെ ആദ്യ പത്രിക ബിജെപി സ്ഥാനാര്‍ത്ഥി രേണുക രാജശേഖരന് സമര്‍പ്പിച്ചു. 23-ാം വാര്‍ഡില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. തുടര്‍ന്ന് 24-ാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി അരുണിമ ധനേഷും, 6-ാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ (ഗോപന്) നും 22ാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി വിജയകുമാരിയും യഥാക്രമം പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെഎസ് അജി, നിലവിലെ കൗണ്‍സിലര്‍മാരായ റ്റിഎസ് രാജന്, പി ജി രാജശേഖരന്, സിജിമോന് നിയോജകമണ്ഡലം നേതാക്കളായ റ്റി.എന്‍, സുശീലന് നായര്‍ , എസ് പത്മഭൂഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: