അടിമാലി: കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കെ.സി സ്കറിയ കാഞ്ഞിരവേലി ബിജെപിയില്‍ ചേര്‍ന്നു. അടിമാലി ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ ബിജു സ്കറിയയ്ക്ക് അംഗത്വം നല്കി. യോഗത്തില്‍ മണ്ഡലം ട്രഷറര്‍ എ.ആര് രാജേഷ്, ജനറല്‍ സെക്രട്ടറി വി.എന്‍ സുരേഷ്, ഷൈലന്‍ എസ്തപ്പാന്, പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ദേവികുളം നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളില്‍ നിന്ന് കൂടുതല്‍ പേര് ബിജെപിയിലേക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: