കണ്ണൂര്‍: ജില്ലയിലെ അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകര്‍ക്കായി 12ന് കണ്ണൂര്‍ താണയില്‍ തൊഴില്‍മേള നടത്തുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്. ബിസിനസ് എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് ഓഫീസര്‍, സോഫ്റ്റ്വെയര് ഡവലപ്പര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട്, സെര്‍വര്‍ അഡ്മിന്, കണ്ടന്റ് റൈറ്റര്‍ എന്നീ തസ്തികകളിലായി 100 ഓളം ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച. പ്ലസ്ടു, ബിരുദധാരികള്‍, ത്രിവത്സര ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുധദാരികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. സപ്ലിമെന്ററി ഉള്ളവരെയും പരിഗണിക്കും. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയ ശേഷി എന്നിവ അഭികാമ്യം. 8000 മുതല്‍ 20000 രൂപ വരെ അടിസ്ഥാന പ്രതിമാസ ശമ്പളം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്ക് നേരിട്ട് പങ്കെടുക്കണം. ഫോണ്‍: 04976450780, 8089304060.
പ്രതികരിക്കാൻ ഇവിടെ എഴുതുക: