നെയ്യാറ്റിന്‍കര: ബിജെപി അംഗങ്ങളുടെ കുടുംബത്തില്‍ പ്പെട്ടവരുടെ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വേണ്ടി വ്യാജ അപേക്ഷകള്‍ നല്കുന്ന പ്രവര്‍ത്തനം നെയ്യാറ്റിന്‍കര നഗരസഭയിലെ പുന്നയ്ക്കാട്, മുളളറവിള എന്നീ വാര്‍ഡുകളില്‍ വ്യപകമായി നടക്കുന്നു. ഇതു സംബന്ധിച്ച് മുനിസിപ്പല്‍ സെക്രട്ടറിക്ക് ബിജെപി് പരാതി നല്കി.
ഇന്നലെ ഉച്ചക്ക് 12 മണിക്ക് മുമ്പ് ഹാജരാകണമെന്ന് കാണിച്ച് രണ്ടുമണിയോടെ പോസ്റ്റുമാന് നോട്ടീസുകള്‍ എത്തിക്കുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെ.പി ആരോപിച്ചു. ബിജെപി യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയവരുടെ വോട്ടുകള്‍ നീക്കം ചെയ്യില്ലെന്നു മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉറപ്പു ലഭിച്ചു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്സ്. ചന്ദ്രകിരണ്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: രഞ്ചിത്ത് ചന്ദ്രന്, ബി.ജെ.പി. പെരുമ്പഴുതൂര്‍ ഏര്യാ പ്രസിഡന്റ് ആലംപൊറ്റ ശ്രീകുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്. മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്തുനിന്നു സുതാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. പി. ഹരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: