നെയ്യാറ്റിന്‍കര: കോണ്‍ഗസ് പാര്‍ട്ടിയില്‍ നിന്നു സസ്പെന്റു ചെയ്ത നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാനെ തിരികെ എടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി എല്‍ഡിഎഫ്-യുഡിഎഫ് മുന്നണിയില്‍ തമ്മില്‍ പോര്.
ആലുംമൂട് വാര്‍ഡിലെ സ്റ്റാര്‍ ഹോട്ടലിലെ ബാര്‍ ലൈസന്‍സിന് എന്‍ഒസി നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു സസ്പെന്റു ചെയ്ത ചെയര്മാന് എസ്.എസ്. ജയകുമാറിനെ തിരികെ എടുക്കുന്നത് സംബന്ധിച്ച് ഇന്നലെയും തീരുമാനമായില്ല. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് പര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്പെന്റ് ചെയ്യാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കിയത്.ഇതിനെതിരെ പ്രതിഷേധ മുയര്‍ത്തിയ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്മാന് സജിന്‍ലാലിനെയും സസ്പെന്റു ചെയ്തിരുന്നു. തിരികെ എടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി പലവട്ടം ചര്‍ച്ച ചെയ്തെങ്കിലും കെപിസിസി പ്രസിഡന്റ് മനസ്സു തുറന്നില്ല. എംഎല്‍എ ശെല്‍വരാജിന്റെ അടുത്ത അനുയായികൂടിയായ സജിന്‍ലാലിനെ തിരികെ എടുക്കണമെന്ന ആവശ്യം എംഎല്‍എ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സ്വന്തം തട്ടകം വനിതാ സംവരണമായതിനാല്‍ മറ്റൊരു വാര്‍ഡില്‍ നിന്നാണ് ചെയര്മാന് ജനവിധി തേടിയത്. സ്വന്തം വാര്‍ഡ് ജനറലായെങ്കിലും പാര്‍ട്ടി പച്ചക്കൊടി വീശാത്തതിനാല്‍ പ്രചാരണ രംഗത്ത് ഇറങ്ങാന്‍ സാധിക്കാതെ വട്ടകറങ്ങുകയാണ്.
ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിക്കായും വടംവലി തുടങ്ങി. കെപിസിസി നേതാവ് സോളമന് അലക്സിന്റെ ഭാര്യയെ മുന്‍നിറുത്തി ഒരു വിഭാഗം പ്രചാരണം തുടങ്ങി. എന്നാല്‍ നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.എസ്. ഷീലയെ അദ്ധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന് കാട്ടി മറുവിഭാഗവും രംഗത്ത് എത്തിക്കഴിഞ്ഞു. ഇതോടെ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തേക്കാള്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെചൊല്ലി അടി തുടങ്ങി.
എല്‍ഡിഎഫിലും ഗ്രൂപ്പ് പോരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വഴിമുട്ടുന്നു. രണ്ടു പ്രവശ്യം ജയിച്ചവരും പരാജയപ്പെട്ടവരും രംഗത്ത് വന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അച്യുതാനന്ദന് പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കര ഏര്യാ കമ്മറ്റിയില്‍ പിണറായി ഗ്രൂപ്പിലെ ഡബ്ല്യു. ആര്. ഹീബയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഏക പക്ഷീയമായി ഉയര്‍ത്തികാട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നട്ടുണ്ട്.
ഘടക കക്ഷികള്‍ പലതും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. നിലവില്‍ നല്കിയ സീറ്റുകള്‍ പോലും ഘടക കക്ഷികള്‍ക്ക് നല്കാന് കഴിയാത്ത തരത്തിലാണ് മുന്നണി നേതൃത്വം.കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ഭരണത്തിന് സഹായിച്ച സ്വതന്ത്രന്മാര്ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യവും ശക്തമാകുന്നു. വഴുതൂര്‍ വാര്‍ഡ് ആവശ്യപ്പെട്ടാണ് കൂടുതല്‍ സ്ഥാനാത്ഥികളും. പലരും ഇതിനോടകം വാര്‍ഡുകളിലെത്തി പ്രചാരണവും ആരംഭിച്ചുട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: