തിരുവനന്തപുരം: കായംകുളത്ത് രാഹുല്‍ ഈശ്വറിനെ എസ്എഫ്ഐ ക്രിമിനലുകള്‍ ആക്രമിച്ചതില്‍ ഹിന്ദുഐക്യവേദി തിരുവനന്തപുരം താലൂക്ക് സമിതി ശക്തമായി പ്രതിഷേധിച്ചു. എതിര്‍ക്കുന്നവരെ സംഘടിതമായി ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ഇടതുനയം മറ്റ് ഹൈന്ദവ ആചാര്യന്മാരെയും ഇടതുപക്ഷത്തിനെതിരെ ചിന്തിക്കുന്നതിന്റെ പേരില്‍ വിവിധ ഹൈന്ദവ സമുദായ നേതാക്കളെയും ആക്രമിക്കാന്‍ മുതിര്‍ന്നേക്കാം. സാമൂഹിക അന്തരീക്ഷം മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: