ചേര്‍ത്തല: മൈക്രോ ഫിനാന്‍സിനെ തകര്‍ത്ത് ഈഴവ സമുദായത്തെ വീണ്ടും സാമ്പത്തിക ദാരിദ്രത്തിലേയ്‌ക്ക് തള്ളി വിടാനുള്ള സിപിഎമ്മിന്റെ കള്ള പ്രചാര വേലകള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം വനിതാ സംഘം ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. ചേര്‍ത്തല യൂണിയനില്‍ വൈകിട്ട് അഞ്ചിന് യൂണിയന്‍ ഓഫീസിനു മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. കണിച്ചുകുളങ്ങര യൂണിയനില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപത്തു നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്നും പ്രവര്‍ത്തകര്‍ നാലിനു തന്നെ രണ്ടു കേന്ദ്രങ്ങളിലും എത്തണമെന്ന് യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ അറിയിച്ചു
















