പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിഎംഎസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന് മസ്ദൂര്‍ ഫെഡറേഷന് ഇന്ന് രാവിലെ 10 ന് പത്തനംതിട്ട സെന്‍ട്രന്‍ ജംഗ്ഷനില്‍ റോഡുപരോധിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ് ഉപരോധം. ഇതിനു മുന്നോടിയായി അബാന്‍ ജംഗ്നില്‍ നിന്നും നൂറുകണ്ക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം ആരംഭിക്കുമെന്ന് ഈസ്റ്റേണ്‍ പ്ലാന്റേഷന് മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി എ.എസ്.രഘുനാഥന് അറിയിച്ചു.
11 തവണ പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗം ചേര്‍ന്നിട്ട് തൊഴിലാളികളുടെ കൂലി വര്‍ധനവ് ഉള്‍പ്പടെയുള്ള ഒരു കാര്യത്തിലും തീരുമാനെടുക്കാന്‍ കഴിഞ്ഞില്ല.
കേരളത്തില്‍ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് തോട്ടം തൊഴിലാളികള്‍ക്കാണ്. 232 രൂപ മുതല്‍ 317 രൂപ വരെയാണ് ഒരു ദിവസത്തെ ഇവരുടെ വേതനം. കഴിഞ്ഞ രണ്ടു ചര്‍ച്ചകളിലും തൊഴിലാളികളോടുള്ള വഞ്ചയാണ്.
മൂന്നു ലക്ഷം തോട്ടെതൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തത് സര്‍ക്കാരും തോട്ടം ഉടമകളും തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമാണെന്നും ഫെഡറേഷന് ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: