ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്നലെ രണ്ടു പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത്-1, ചെങ്ങന്നൂര്‍ നഗരസഭ-1. ആദ്യദിവസമായ 7ന് നെടുമുടി ഗ്രാമപഞ്ചായത്തില്‍ രണ്ടു പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയോടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്‌ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാകാത്തതാണ് പത്രികാ സമര്‍പ്പണം വൈകാന്‍ കാരണം. പലരും നല്ല സമയം നോക്കുന്നതും പത്രിക സമര്‍പ്പണം വൈകാനിടയാക്കുന്നു.
















