Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയില്‍ വികസനമുരടിപ്പ്; അവസരവാദവുമായി മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 08:31 pm IST
in Alappuzha

ചേര്‍ത്തല: ഇടതു വലതു മുന്നണികള്‍ സീറ്റുകള്‍ക്കായി ചരടുവലി തുടങ്ങി, ശക്തി തെളിയിക്കുവാന്‍ ബിജെപിയും. ഇത്തവണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല നഗരസഭയുടെ ഭരണം കയ്യാളുവാന്‍ ഇരുമുന്നണികളും ഏറെ പണിപ്പെടേണ്ടി വരും. ഇടതുപക്ഷത്തിന്റെ നീണ്ട പത്തുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് കഴിഞ്ഞ തവണ യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്.  ഭരണപക്ഷത്തിന്റെ കൈക്കൂലിയും അഴിമതിയും തുറന്നുകാട്ടി നഗരസഭ ഓഫീസിനു മുന്നിലുള്‍പ്പെടെ കൈക്കൂലിപ്പെട്ടി സ്ഥാപിച്ച് യുഡിഎഫിന്റെ യുവജനസംഘടനകള്‍ തന്നെ രംഗത്തു വന്നത് ജനങ്ങള്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്. ഇതിനെതിരെയുള്ള  പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ വഴിപാടായി ഒതുങ്ങി. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല  പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ പൂര്‍ത്തിയാക്കാതെയാണ് ഭരണപക്ഷം നഗരസഭയുടെ പടിയിറങ്ങുന്നത്.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി അട്ടിമറിക്കപ്പെട്ടു. മൂക്കുപൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ദേശീയാംഗീകാരം നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതിയിലേക്ക് ചേര്‍ത്തല താലൂക്കാശുപത്രിയെ എത്തിച്ചത് കടുത്ത വിമര്‍ശനത്തിനിടയാക്കി. ട്രോമാകെയര്‍ യൂണീറ്റും, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും അട്ടിമറിച്ചു. കോട്ടയം, വണ്ടാനം മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്ന ആശുപത്രിയായി താലൂക്കാശുപത്രി മാറിയത്  സോഷ്യല്‍ മീഡിയകളില്‍ പോലും ചര്‍ച്ചാവിഷയമായി. നഗരത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചെറുവിരലനക്കുവാന്‍ പോലും ഭരണാധികാരികള്‍ തയ്യാറായില്ല. മുട്ടം മാര്‍ക്കറ്റ് നവീകരണം, ഗ്യാസ് ക്രിമിറ്റോറിയം, ആദുനിക അറവുശാല എന്നിവയുടെ പ്രവര്‍ത്തനങ്ങളും എങ്ങുമെത്തിയില്ല. ലക്ഷങ്ങള്‍ മുടക്കി വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഈ ടോയ്‌ലറ്റുകള്‍ സമ്പൂര്‍ണ പരാജയമായി. എസ്‌സി, എസ്ടി  വിഭാഗത്തിലുള്ളവര്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്‌തെങ്കിലും നഗരത്തില്‍ ഓടുവാനുള്ള അനുമതിക്ക് ശ്രമിക്കാത്തതിനാല്‍ പദ്ധതി പാളി. കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുവാന്‍ കഴിഞ്ഞില്ല. അമൃതം പദ്ധതിയിലൂടെ രണ്ട് കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചേര്‍ത്തല നഗരസഭയ്‌ക്ക് നല്‍കിയത്.  നഗരസഭയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ചെയ്തില്ല.

സമഗ്രവികസനം എന്ന ലക്ഷ്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  എല്‍ഡിഎഫിനും, യുഡിഎഫിനും എതിരായുള്ള വികാരങ്ങള്‍ വോട്ടാക്കാന്‍ സാധിച്ചാല്‍ നഗരസഭയിലെ ശക്തമായ സാന്നിദ്ധ്യമായി ബിജെപി മാറും. നിരവധിപേരാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് സംഘപരിവാറിലേക്ക് ചേക്കേറിയത്. എസ്എന്‍ഡിപി യുടെ നിലപാടുകള്‍  ഭീഷണിയായതോടെ ബിജെപി യുടെ മുന്നേറ്റം ഇരുമുന്നണികളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.

35 അംഗ നഗരസഭ കൗണ്‍സിലില്‍ 18 വാര്‍ഡുകള്‍ വനിതാ സംവരണമായി. പ്രമുഖരുടെ വാര്‍ഡുകളെല്ലാം സംവരണപട്ടികയില്‍ ഇടം പിടിച്ചതോടെ പുതിയ തട്ടകം കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് നേതാക്കള്‍. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള മൂന്നാം വാര്‍ഡ് പട്ടികജാതി സംവരണമായത് കടുത്ത തിരിച്ചടിയായി.  കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് രണ്ട് സീറ്റിലും സിഎംപി ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍  ഓരോ വാര്‍ഡുകളിലും, ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മല്‍സരിച്ചത്. ഇക്കുറി സീറ്റ് വേണമെന്ന നിലാപാടിലാണ് ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം, കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യമുന്നയിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്.

വര്‍ഷങ്ങളായി കൗണ്‍സില്‍ സഥാനം വഹിക്കുന്നവര്‍ വീണ്ടും മല്‍സരിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥികളായി രംഗത്തെത്താനും ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ഡിഎഫിലും കനത്ത ഭിന്നതകളാണുള്ളത്. 35 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിനിര്‍ണയം കഴിഞ്ഞ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.