ചേര്‍ത്തല: ഇടതു വലതു മുന്നണികള്‍ സീറ്റുകള്‍ക്കായി ചരടുവലി തുടങ്ങി, ശക്തി തെളിയിക്കുവാന്‍ ബിജെപിയും. ഇത്തവണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല നഗരസഭയുടെ ഭരണം കയ്യാളുവാന്‍ ഇരുമുന്നണികളും ഏറെ പണിപ്പെടേണ്ടി വരും. ഇടതുപക്ഷത്തിന്റെ നീണ്ട പത്തുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് കഴിഞ്ഞ തവണ യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്. ഭരണപക്ഷത്തിന്റെ കൈക്കൂലിയും അഴിമതിയും തുറന്നുകാട്ടി നഗരസഭ ഓഫീസിനു മുന്നിലുള്‍പ്പെടെ കൈക്കൂലിപ്പെട്ടി സ്ഥാപിച്ച് യുഡിഎഫിന്റെ യുവജനസംഘടനകള്‍ തന്നെ രംഗത്തു വന്നത് ജനങ്ങള്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്. ഇതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ വഴിപാടായി ഒതുങ്ങി. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ പൂര്‍ത്തിയാക്കാതെയാണ് ഭരണപക്ഷം നഗരസഭയുടെ പടിയിറങ്ങുന്നത്.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി അട്ടിമറിക്കപ്പെട്ടു. മൂക്കുപൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ദേശീയാംഗീകാരം നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതിയിലേക്ക് ചേര്‍ത്തല താലൂക്കാശുപത്രിയെ എത്തിച്ചത് കടുത്ത വിമര്‍ശനത്തിനിടയാക്കി. ട്രോമാകെയര്‍ യൂണീറ്റും, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും അട്ടിമറിച്ചു. കോട്ടയം, വണ്ടാനം മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്ന ആശുപത്രിയായി താലൂക്കാശുപത്രി മാറിയത് സോഷ്യല്‍ മീഡിയകളില്‍ പോലും ചര്‍ച്ചാവിഷയമായി. നഗരത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചെറുവിരലനക്കുവാന്‍ പോലും ഭരണാധികാരികള്‍ തയ്യാറായില്ല. മുട്ടം മാര്‍ക്കറ്റ് നവീകരണം, ഗ്യാസ് ക്രിമിറ്റോറിയം, ആദുനിക അറവുശാല എന്നിവയുടെ പ്രവര്‍ത്തനങ്ങളും എങ്ങുമെത്തിയില്ല. ലക്ഷങ്ങള്‍ മുടക്കി വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഈ ടോയ്‌ലറ്റുകള്‍ സമ്പൂര്‍ണ പരാജയമായി. എസ്‌സി, എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്‌തെങ്കിലും നഗരത്തില്‍ ഓടുവാനുള്ള അനുമതിക്ക് ശ്രമിക്കാത്തതിനാല്‍ പദ്ധതി പാളി. കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുവാന്‍ കഴിഞ്ഞില്ല. അമൃതം പദ്ധതിയിലൂടെ രണ്ട് കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചേര്‍ത്തല നഗരസഭയ്‌ക്ക് നല്‍കിയത്. നഗരസഭയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ചെയ്തില്ല.
സമഗ്രവികസനം എന്ന ലക്ഷ്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്‍ഡിഎഫിനും, യുഡിഎഫിനും എതിരായുള്ള വികാരങ്ങള്‍ വോട്ടാക്കാന്‍ സാധിച്ചാല്‍ നഗരസഭയിലെ ശക്തമായ സാന്നിദ്ധ്യമായി ബിജെപി മാറും. നിരവധിപേരാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് സംഘപരിവാറിലേക്ക് ചേക്കേറിയത്. എസ്എന്‍ഡിപി യുടെ നിലപാടുകള്‍ ഭീഷണിയായതോടെ ബിജെപി യുടെ മുന്നേറ്റം ഇരുമുന്നണികളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.
35 അംഗ നഗരസഭ കൗണ്‍സിലില്‍ 18 വാര്‍ഡുകള്‍ വനിതാ സംവരണമായി. പ്രമുഖരുടെ വാര്‍ഡുകളെല്ലാം സംവരണപട്ടികയില്‍ ഇടം പിടിച്ചതോടെ പുതിയ തട്ടകം കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് നേതാക്കള്‍. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള മൂന്നാം വാര്‍ഡ് പട്ടികജാതി സംവരണമായത് കടുത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് രണ്ട് സീറ്റിലും സിഎംപി ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ ഓരോ വാര്‍ഡുകളിലും, ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മല്‍സരിച്ചത്. ഇക്കുറി സീറ്റ് വേണമെന്ന നിലാപാടിലാണ് ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം, കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യമുന്നയിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്.
വര്‍ഷങ്ങളായി കൗണ്‍സില്‍ സഥാനം വഹിക്കുന്നവര്‍ വീണ്ടും മല്‍സരിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥികളായി രംഗത്തെത്താനും ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ഡിഎഫിലും കനത്ത ഭിന്നതകളാണുള്ളത്. 35 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിനിര്‍ണയം കഴിഞ്ഞ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
















