പാലക്കാട്: ബിജെപിയുടെ ദേശീയ കാഴ്ചപ്പാടിന് പിന്തുണയുമായി മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളുടെയും അണികളുടെയും ഒഴുക്ക് ശക്തമായി. പഞ്ചായത്ത് ഭരണസമിതിയിലെ വികസനമുരടിപ്പിലും അഴിമതിയിലും പ്രതിഷേധിച്ച് അട്ടപ്പാടിയിലെ കോണ്‍ഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഷോളയൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ വൈ.പ്രദീപാണ് അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും കെപിസിസിക്കും ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ബിജെപി യുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാറിനോടൊപ്പം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആദിവാസി വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആറുകോടിയിലധികംരൂപ ലാപ്സായി പോയതായും, ആദിവാസി വിഭാഗത്തിന്റെ വികസനത്തിനും പട്ടിക വര്ഗ്ഗത്തിനുമുള്ള വിവിധ വികസന പദ്ധതികള്‍ക്കുള്ള തുക ചെലവഴിക്കാതെ പഞ്ചായത്ത് നഷ്ടപ്പെടുത്തിയതായും പ്രദീപ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഒരു ശതമാനം പോലും പദ്ധതി വിഹിതം ചെവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ജലനിധി പദ്ധതി സ്വകാര്യ വ്യക്തിയുടെ താത്പര്യത്തിനനുസരിച്ച് കോണ്‍ഗ്രസുകാര്‍ വകമാറ്റി. പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഭരണസമിതി അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണ് നടത്തിയതെന്ന് പ്രദീപ് കുറ്റപ്പെടുത്തി. പട്ടികജാതി വര്‍ഗ്ഗക്കാരെ സംരക്ഷിക്കുന്നതിന് പകരം പീഡിപ്പിക്കാനാണ് കോണ്‍.നേതൃത്വം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടികജാതി യുവതിയെ മര്‍ദ്ദിച്ചിട്ടും ഇതിനെതിരെ ഭരണസമിതി യാതൊരു നടപടിയെടുത്തില്ല. ഇതിനെതിരെ ശബ്ദിച്ചതിനെ തുടര്‍ന്ന്് തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് പ്രതിഷേധം ശക്തമായെന്നും പ്രദീപ് പറഞ്ഞു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മേല്‍ ഘടകങ്ങള്‍ക്ക് കത്തയച്ചിരുന്നെങ്കിലും യാതൊരു തീരുമാനവും ഉണ്ടായില്ല. അട്ടപ്പാടിയിലെത്തിയ നേതാക്കാന്മാരോട് പരാതിപറയുവാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക നേതൃത്വം തടയുകയായിരുന്നു. നേതാക്കളെ നേരില്‍ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പ്രദീപ് പറഞ്ഞു. അടുത്തിടെ ഇതു സംബന്ധിച്ച് വി.എം.സുധീരന് ഈമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈമെയില്‍ കിട്ടിയെന്നു പറഞ്ഞ് മറുപടി വന്നതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. തന്നെ പലപാര്ട്ടിപരിപാടികളില് നിന്നും ഒഴിവാക്കിയിരുന്നതായും പ്രദീപ് വ്യക്തമാക്കി.
താനും കുടുംബവും അനുയായികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു. ബി ജെ പി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് പി.മനോജ്, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് എന്നിവരും പങ്കെടുത്തു. പട്ടാമ്പി ഒരുക്കങ്ങള്‍ തകൃതി
പട്ടാമ്പി: എട്ടുപഞ്ചായത്തുകളും, ഒരുമുനിസിപ്പാലിറ്റിയും ചേര്‍ന്ന പട്ടാമ്പി നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ നാലുപഞ്ചായത്തുകളിലായി ആറ് അംഗങ്ങളാണുള്ളത്. എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം ഉറപ്പിക്കുന്നതിനോടൊപ്പം വിജയപ്രതീക്ഷയും ഉണ്ട്. പുതിയതായി രൂപം കൊണ്ട പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ മുതിര്‍ന്ന നേതാവും ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റുമായ പി.ടി.വേണുഗോപാലും, സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പൂക്കാട്ടിരിയടക്കമുള്ള പ്രമുഖരുടെ നിരതന്നെയാണ് മത്സരത്തിനുള്ളത്. വിവിധ പഞ്ചായത്തുകളില്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന് അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിശദീകരണയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഗൃഹസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടവും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: