കാട്ടാക്കട: രണ്ടു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തില്‍ പകച്ചുനില്‍ക്കുകയാണ് കാട്ടാക്കട ഗ്രാമം. വികസനം വഴിമാറിപ്പോയ പഞ്ചായത്ത്. അഴിമതി ഭരണം നടമാടിയ കാട്ടാക്കട പഞ്ചായത്തില്‍ ജനം ഇടതുഭരണത്തില്‍ നിന്നുള്ള മോചനത്തിന് മുറവിളി കൂട്ടുകയാണ്. സഞ്ചാരയോഗ്യമല്ലാത്ത ഇടറോഡുകള്‍, നടപ്പിലാക്കാത്ത കുടിവെള്ള പദ്ധതികള്‍, പൊതുശൗചാലയങ്ങളുടെ അഭാവം, തകര്‍ന്നടിഞ്ഞ ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍- അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങള്‍ക്കുമേല്‍ കണ്ണടച്ചുകൊണ്ടാണ് ഇടതുഭരണം കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ അരങ്ങേറിയത്.
അഴിമതിയുടെ കാര്യത്തില്‍ ജില്ലയിലെ മറ്റേതു പഞ്ചായത്തിനെക്കാളും മുന്നിലാണ് കാട്ടാക്കട. നേട്ടങ്ങളുടെ പട്ടികയില്‍ ഒരക്കംപോലും കുറിച്ചിടാന്‍ സാധിക്കാത്ത കാട്ടാക്കട പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണംകൊണ്ട് കോട്ടങ്ങളുടെ കളങ്ങള്‍ നിറച്ചുകഴിഞ്ഞു. ഭരണ പരാജയം മറച്ചുവയ്ക്കാന്‍ പലപ്പോഴും വാഗ്ദാനങ്ങളുടെ വായ്ത്താരിമുഴക്കി രംഗത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സ്റ്റീഫന്‍ സ്വന്തം പാര്‍ട്ടിക്കാരുടെ വിമര്ശനത്തിനുപോലും ഇരയായി.
കാട്ടാക്കട പഞ്ചായത്തിലെയും സമീപഗ്രാമങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ നടപ്പിലാക്കിയ കുളത്തോട്ടുമല ശുദ്ധജല പദ്ധതി അട്ടിമറിച്ചതാണ് സമീപകാലത്തു നടന്ന ഏറ്റവും വലിയ അഴിമതി. കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരം കുളത്തോട്ടുമലയിലെ ശുദ്ധജല പ്ലാന്റ് സ്ഥാപിക്കുവാന്‍ ഭൂമി ഏറ്റെടുത്തതോടെയാണ് കോടികളുടെ അഴിമതിക്കഥ പുറത്തായത്. സെന്റിന് അരലക്ഷംരൂപ തികച്ചുകിട്ടാത്ത കുന്നിന്മുകളിലെ സ്വകാര്യ വ്യക്തിയുടെ 76 സെന്റ് സ്ഥലം റവന്യൂ അധികൃതരെ കൊണ്ട് 2.22 ലക്ഷംരൂപ വില നിശ്ചയിപ്പിച്ച് ഏറ്റെടുക്കാനായിരുന്നു പഞ്ചായത്തിന്റെ ശ്രമം. വസ്തു ഏറ്റെടുക്കലിന് പാലിക്കേണ്ട നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി അമിത വില നല്കി. എന്നാല്‍ 1.61 കോടിരൂപയുടെ അഴിമതി നടത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. കാട്ടാക്കട പഞ്ചായത്തിന്റെ പരിധിയില്‍ ശുദ്ധജല പദ്ധതിക്ക് അനുയോജ്യമായ മിച്ചഭൂമി ഉണ്ടായിട്ടും അത് ഏറ്റെടുക്കാതെ ഒരു ഗ്രാമത്തിന്റെ സ്വപ്നപദ്ധതി ഒടുവില്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സ്റ്റീഫന്‍ പ്രതിനിധാനം ചെയ്യുന്ന എട്ടിരുത്തി വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കുളം നവീകരണത്തിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. കിള്ളി എള്ളുവിള കുളം നവീകരിക്കുവാന്‍ കാലാവസ്ഥാ വ്യതിയാന വകുപ്പ് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തി കുളം നവീകരിക്കുന്നതിനായിരുന്നു ഫണ്ട് അനുവദിച്ചത്. എള്ളുവിള കുളത്തിന്റെ വശങ്ങളിലെ കരിങ്കല്‍ കെട്ടുകള്‍ പൊളിച്ചുനീക്കി കല്ലും കുളത്തിനുള്ളിലെ മണലും സ്വകാര്യവ്യക്തിക്ക് വിറ്റഴിച്ചശേഷം പദ്ധതി പഞ്ചായത്ത് ഭരണക്കാര്‍ അട്ടിമറിച്ചു. നവീകരണം നടത്താതെ പദ്ധതി തുകയില്‍നിന്ന് 30 ലക്ഷംരൂപയാണ് പ്രസിഡന്റിന്റെ ബിനാമിയായ കരാറുകാരന് വഴി തട്ടിയെടുത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൂന്നുമാസം മുമ്പ് മുപ്പതുലക്ഷം രൂപ മുടക്കി നവീകരിച്ചുവെന്ന് അവകാശപ്പെടുന്ന എള്ളുവിള കുളം കാടുമൂടി ഉപയോഗശൂന്യമായി കിടക്കുന്നത് നാട്ടുകാരുടെ ആരോപണത്തെ ശരിവയ്ക്കുന്നു. കുളം നവീകരണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കാട്ടാക്കട പഞ്ചായത്ത് കാലാവസ്ഥാ വ്യതിയാന വകുപ്പിനും പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
മംഗലയ്ക്കല്‍, ചെട്ടിക്കോണം വാര്‍ഡുകളില്‍ പഞ്ചായത്ത് ആരംഭിച്ച സ്വജല്‍ധാര പദ്ധതി പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. കാട്ടാക്കട കോടതി സമുച്ചയത്തിന് പുതിയ മന്ദിരമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൊന്നും ശ്രദ്ധിക്കാതെ അഴിമതി നടത്തുവാനുള്ള സംവിധാനമായി പഞ്ചായത്ത് ഭരണത്തെ മാറ്റിയെന്ന ചരിത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: