അഭിജിത്ത് .എസ്
തിരുവല്ല: ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അങ്കത്തിനുള്ള കളമൊരുക്കാന്‍ വിവിധ താലൂക്ക് യൂണിയനുകള്‍ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ നിര്‍ദ്ദേശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആദ്യനിര്‍ദ്ദേശം. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്ല്യങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ഹിന്ദുസമൂഹത്തിലെ അവശ ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സേവനമാണ് സേവാകേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്രങ്ങള്‍ വഴി വിവിധ പരാതികളും ശേഖരിക്കും. ഭൂരഹിത അപേക്ഷകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കാനും നിര്‍ദ്ദേശമുണ്ട്. പ്രാദേശിക തലത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും സാന്നിദ്ധ്യം ഉറപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി വാര്‍ഡുതല സര്‍വ്വേ നടത്തുവാനും യൂണിയനുകളോട് യോഗം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം മതം, ജാതി, തൊഴില്‍, പാര്‍ട്ടി തുടങ്ങിയവയും വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള’ഭരണ സംവിധാനങ്ങളെ കുറിച്ചുള്ള അഭിപ്രായ ശേഖരണവും നടത്തും. യൂത്ത്മൂവ്മെന്്, വനിതയൂണിയനുകള് , മൈക്രോ ഫിനാന്‍സ് കൂട്ടായ്മകള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വാധീനമുള്ള മേഖലയില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നീക്കവും നടന്നു വരികയാണ്. ശാഖാ നേതൃത്വവുമായും കുടുംബങ്ങളുമായും പരിഗണനയിലുള്ള സ്ഥാനാര്‍ത്ഥിയുടെ സഹകരണവും വിലയിരുത്തും. സര്‍വ്വെ ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ക്ക്
മറ്റ് ഹിന്ദു സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും എസ്എന്‍ഡിപി യോഗം നേതാക്കളെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: