കണ്ണൂര്‍: ആരോഗ്യവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധമരുന്ന് വിതരണ പരിപാടിയായ മിഷന് ഇന്ദ്രധനുസിന് തുടക്കമായി. ഗര്‍ഭിണികള്‍ക്കും 5 വയസിന് താഴെയുളള കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കുമുളള പദ്ധതിയാണിത്. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി, അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കാണ് വാക്സിനുകള്‍ നല്‍കുക. 2014 ഡിസംബറില്‍ ആരംഭിച്ച പദ്ധതി മലപ്പുറത്തും, കാസര്‍കോടും പൂര്‍ത്തിയായി. കണ്ണൂരടക്കം 7 ജില്ലകളില്‍ ഇന്നുമുതല്‍ മൂന്നുമാസംവരെ പ്രക്രിയ തുടരും. പ്രതേ്യകം ഒരുക്കിയ 600 ലേറെ ബൂത്തുകളിലാണ് കുത്തിവെപ്പ് നല്‍കുക. അന്യസംസ്ഥാന കുട്ടികള്‍ക്കും കുത്തിവെപ്പ് നടത്തുന്നുണ്ട്. ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നിര്‍വഹിച്ചു. ഡി എം ഒ പി കെ ബേബി അധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായിക സയനോര ഫിലിപ്പ് മുഖ്യാതിഥിയായി. അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ ബിഷപ്പ് റവ.ഡോ.അലക്സ് വടക്കുംതല, ഡോ.നന്ദകുമാര്‍, ഡോ.സുല്‍ഫിക്കര്‍ അലി, ഡോ.മുരളീധരന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.ടി.സെബാസ്റ്റ്യന്‍, ജില്ലാ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി പി പ്രീത, ആര് ശ്രീകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ.പി.എം.ജ്യോതി വിഷയാവതരണം നടത്തി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ടി.എസ്.സിദ്ധാര്ത്ഥന് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.വി. അഭയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: